< Back
Kerala
പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനം; നിലപാട് ഇന്നറിയാം
Kerala

പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനം; നിലപാട് ഇന്നറിയാം

Web Desk
|
31 May 2025 6:34 AM IST

യുഡിഎഫ് സ്ഥാനാർഥി ആര്യാടാൻ ഷൗക്കത്ത് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മലപ്പുറം: പി.വി അൻവർ യുഡിഎഫുമായി സഹകരിക്കുമോ എന്ന് ഇന്നറിയാം. മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ അസോസിയേറ്റ് മെമ്പറാക്കുമെന്ന യുഡിഎഫ് വാഗ്ദാനത്തിനോടുള്ള നിലപാട് പി.വി അൻവർ ഇന്ന് വ്യക്തമാക്കും. രാവിലെ ഒൻപത് മണിക്കാണ് അൻവർ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

അസോസിയേറ്റ് മെമ്പർഷിപ്പ് പോരെന്നും, ഘടകകക്ഷി ആക്കണമെന്നുമാണ് പി.വി അൻവറിൻ്റെ നിലപാട്. നിലപാടിൽ അയവു വരുത്തുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. പി.വി അൻവറിൻ്റെ നിലപാടനുസരിച്ചാകും യുഡിഎഫ് തുടർനിലപാട് സ്വീകരിക്കുക.

യുഡിഎഫ് സ്ഥാനാർഥി ആര്യാടാൻ ഷൗക്കത്ത് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക നൽകാൻ പുറപ്പെടുക. രാവിലെ 11 മണിക്ക് നിലമ്പൂർ താലൂക്ക് ഓഫീസിൽ എത്തി വരണാധികാരിയായ നിലമ്പൂർ സൗത്ത് ഡിഎഫ്ഒയ്ക്ക് നാമനിർദേശ പത്രിക സമർപ്പിക്കും.

തൃശൂരിൽ കെ.കരുണാകാരന്റെ സ്മൃതി മാണ്ഡപം സന്ദർശിച്ച ശേഷമാണ് ആര്യാടാൻ ഷൗക്കത്ത് നിലമ്പൂരിൽ തിരിച്ചെത്തുക. ഇന്നലെ പുതുപ്പള്ളിയിൽ ഉമ്മൻ‌ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയിരുന്നു. നിലമ്പൂരിൽ ഇത് രണ്ടാം തവണയാണ് ആര്യാടാൻ ഷൗക്കത്ത് ജനവിധി തേടുന്നത്.

Similar Posts