< Back
Kerala
കെ.സി വേണുഗോപാൽ കോൺഗ്രസിനെ തകർക്കുന്ന ആർ.എസ്.എസിന്റെ ചട്ടുകം; പി.വി അൻവര്‍  എം.എൽ.എ
Kerala

കെ.സി വേണുഗോപാൽ കോൺഗ്രസിനെ തകർക്കുന്ന ആർ.എസ്.എസിന്റെ ചട്ടുകം; പി.വി അൻവര്‍ എം.എൽ.എ

Web Desk
|
22 Feb 2022 3:34 PM IST

പരാമർശം പിൻവലിക്കണമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ

കോൺഗ്രസിനെ തകർക്കുന്ന ആർ.എസ്.എസിന്റെ ചട്ടുകമാണ് കെ.സി വേണുഗോപാലെന്ന് പി.വി അൻവൻ എം.എൽ.എ. ഇന്ന് ചേർന്ന നിയമസഭയിലായിരുന്നു അൻവറിന്റെ പരാമാർശം. കിഫ്ബി നടപ്പാക്കിയപ്പോൾ അന്നത്തെ ധനമന്ത്രിയെ കളിയാക്കിയവരാണ് പ്രതിപക്ഷം. ഇപ്പോൾ കിഫ്ബി വഴി എന്തുമാത്രം വികസനം വന്നുവെന്ന് വ്യക്തമായിരിക്കുന്നു. പ്രളയ സമയത്ത് സേന വന്നു രക്ഷാപ്രവർത്തനം നടത്തിയതിന് സംസ്ഥാനത്തിന്റെ കൈയിൽ നിന്ന് കേന്ദ്രം പണം വാങ്ങിയപ്പോൾ പ്രതിപക്ഷം ഒന്നും മിണ്ടിയില്ല. ആ പ്രതിപക്ഷമാണ് കെ റെയിലിനെ അനാവശ്യമായി എതിർക്കുന്നത്. പ്രതിപക്ഷത്തിന് എന്ന് ബുദ്ധി വെക്കുമെന്നും പി.വി അൻവർ ചോദിച്ചു

സ്‌കൂളിൽ അരി കെട്ടിക്കിടന്നപ്പോൾ നാട്ടുകാർക്ക് വിതരണം ചെയ്തു. അന്നം മുടക്കിയവർക്ക് ജനം മറുപടി കൊടുത്തു. പ്രതിപക്ഷത്തിന് ബുദ്ധി ഉപദേശിക്കുന്നവർക്ക് എൽ.ഡി.എഫ് ശമ്പളം കൊടുക്കണമെന്നും പി.വി അൻവർ പറഞ്ഞു. അതേസമയം കെ.സി. വേണുഗോപാലിനെതിരായ പരമാർശം പിൻവലിക്കണമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ ആവശ്യപ്പെട്ടു.

Similar Posts