< Back
Kerala

പി.വി.അൻവർ
Kerala
പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസ്; മൂന്ന് മാസത്തിനകം നടപടി പൂർത്തിയാക്കും
|21 July 2023 1:22 PM IST
കണ്ണൂര്‍ സോണല്‍ താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാൻ ഹൈക്കോടതിയിൽ നിലപാടറിയിച്ചു
കൊച്ചി: പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ലാൻഡ് ബോർഡ് ചെയർമാൻ ഹൈക്കോടതിയിൽ. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാനാണ് ഹൈക്കോടതിയിൽ നിലപാടറിയിച്ചത്.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ സോണല്‍ ലാൻഡ് ബോര്‍ഡ് ചെയര്‍മാനും താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് സ്‌പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാരും കോടതിയിൽ മാപ്പപേക്ഷയും നൽകി. ഇരുവരുടെയും സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 18ലേക്ക് മാറ്റി.
പിവി അൻവർ എം.എൽ.എ അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.