< Back
Kerala
വനനിയമ ഭേദഗതിക്കെതിരെ പി.വി അൻവർ എംഎൽഎയുടെ ജനകീയ യാത്ര ഇന്ന് തുടങ്ങും
Kerala

വനനിയമ ഭേദഗതിക്കെതിരെ പി.വി അൻവർ എംഎൽഎയുടെ ജനകീയ യാത്ര ഇന്ന് തുടങ്ങും

Web Desk
|
3 Jan 2025 7:27 AM IST

പര്യടനം മൂന്ന് ദിവസം നീണ്ടുനിൽക്കും

മലപ്പുറം: കേരള വനനിയമ ഭേദഗതിക്കെതിരെ പി.വി അൻവർ എംഎൽഎ നടത്തുന്ന ജനകീയ യാത്ര ഇന്ന് തുടങ്ങും. വയനാട് ലോക്‌സഭ മണ്ഡലത്തിലെ മാനന്തവാടി മുതൽ വഴിക്കടവ് വരെയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പര്യടനം. ഇന്ന് വൈകിട്ട് അഞ്ചിന് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ്‌ എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യും.

കേരള വനനിയമ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയ സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് പി.വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. നിയമം പ്രാബല്യത്തിൽ വന്നാൽ കർഷകരുൾപ്പെടെയുള്ള സാധാരണക്കാർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാകും പി.വി അൻവർ എംഎൽഎയുടെ പര്യടനം.



Similar Posts