< Back
Kerala
പൊതുപ്രവർത്തനം തുടരും, അതിന് എംഎൽഎയും മന്ത്രിയുമാകേണ്ട ആവശ്യമില്ല;പി.വി അൻവർ
Kerala

'പൊതുപ്രവർത്തനം തുടരും, അതിന് എംഎൽഎയും മന്ത്രിയുമാകേണ്ട ആവശ്യമില്ല';പി.വി അൻവർ

Web Desk
|
23 Jun 2025 11:19 AM IST

യുഡിഎഫിന്റെയല്ല, പിണറായിസത്തിനെതിരായ വോട്ടാണ് പിടിച്ചതെന്നും അൻവർ

നിലമ്പൂർ:യുഡിഎഫിന്റെയല്ല,പിണറായിസത്തിനെതിരായ വോട്ടാണ് പിടിച്ചതെന്ന് പി.വി അന്‍വര്‍. 'എൽഡിഎഫ് ക്യാമ്പിൽ നിന്നാണ് വോട്ട് പിടിച്ചിരിക്കുന്നത്. യുഡിഎഫിന്റെ വോട്ടുകൾ പിടിച്ചു എന്നത് അടിസ്ഥാന രഹിതമാണ്.സകലമാന മന്ത്രിമാരും എംഎൽഎമാരും തലകുത്തി മറിഞ്ഞിട്ടും അൻവറിന്റെ വോട്ട് കുറക്കാനായില്ല. 40 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും 10,000 വോട്ട് നേടാൻ എനിക്ക് സാധിച്ചു'. അന്‍വര്‍ പറഞ്ഞു.

'ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മലയോര മേഖലയിലെ കർഷകസംഘടനകളുമായി ചേർന്ന് ശക്തമായ ഇടപെടൽ ഉണ്ടാകും. ഈ വിഷയത്തിൽ പരിഹാരമുണ്ടാക്കത്തക്ക രീതിയിലുള്ള ഇടപെടൽ ഉണ്ടാക്കിയാൽ യുഡിഎഫിനൊപ്പം ചേർന്നു പോകും. കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പകരം കണ്ണ് തുറന്ന് കാണാൻ യുഡിഎഫ് നേതൃത്വം തയ്യാറായാൽ എല്ലാവർക്കും നല്ലതാണ്. അത് വിനീതമായി നേതൃത്വത്തെ ഓർമിപ്പിക്കുന്നു'- അന്‍വര്‍ പറഞ്ഞു.

'എന്റെ രാഷ്ട്രീയം എന്താകും എന്നതിൽ ആശങ്കയില്ല.പൊതുപ്രവർത്തനം ഞാൻ തുടരും.അതിന് എംഎൽഎയും മന്ത്രിയുമാകേണ്ട. ആവശ്യമില്ല എനിക്കില്ല.അത് തടയാൻ ഒരു പിണറായിക്കും കഴിയില്ല. യുഡിഎഫുമായി ചർച്ച നടത്തുമോ എന്ന് ചോദ്യത്തിനും ആരുമായും ചർച്ച നടത്തുമെന്ന് അൻവർ മറുപടി പറഞ്ഞു. പിണറായിസമാണ് നാടിന്റെ പ്രശ്‌നം. അതിനെതിരെ എന്തും വിട്ടുവീഴ്ച ചെയ്യുമെന്നും അൻവർ പറഞ്ഞു.


Similar Posts