< Back
Kerala

Kerala
പാലക്കാടും ചേലക്കരയിലും സ്ഥാനാർഥിയെ നിർത്തിയേക്കുമെന്ന് പി.വി അൻവർ
|11 Oct 2024 10:20 AM IST
ചേലക്കരയിലും പാലക്കാടും സിപിഎം സ്ഥാനാർഥി തോൽക്കുമെന്നും അൻവർ
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയിലും സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിച്ചേക്കുമെന്ന് പി.വി അൻവർ എംഎൽഎ. നല്ല സ്ഥാനാർഥിയെ കിട്ടിയാൽ രണ്ടുമണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും നമ്മുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടും ചേലക്കരയും ഗൗരവത്തിൽ കാണുമെന്നും തെരഞ്ഞെടുപ്പ് രംഗത്ത് തന്‍റെ ഡിഎംകെ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്നമില്ലെന്നും നേതാക്കളെ നേതാക്കൾ ആകുന്നത് ഈ നാട്ടിലെ ജനങ്ങൾ ആണെന്നും അൻവർ പറഞ്ഞു. ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്മെന്റ് എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായും അൻവർ പറഞ്ഞു. ചേലക്കരയിലും പാലക്കാടും സിപിഐഎം സ്ഥാനാർഥി തോൽക്കുമെന്നും അൻവർ പറഞ്ഞു.