< Back
Kerala
വിവിധ സമുദായങ്ങളെ യൂസ് & ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചന; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.വി അൻവർ
Kerala

'വിവിധ സമുദായങ്ങളെ യൂസ് & ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചന'; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.വി അൻവർ

Web Desk
|
1 Jun 2025 6:53 PM IST

നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്ന് അൻവർ പറഞ്ഞു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പി.വി അൻവർ. 'വിവിധ സമുദായങ്ങളെ യൂസ് & ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചനയെന്ന് അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസ്സിൽ കള്ളവും ഉണ്ട്. അത് മറച്ച് പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാം. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസ്സിൽ കള്ളവും ഉണ്ട്.അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാം. ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ “യൂസ് ആൻഡ് ത്രോ”രീതിയിൽ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാർത്ഥ വഞ്ചന. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണ്.


Similar Posts