< Back
Kerala
യഥാർഥ വഞ്ചകൻ മുഖ്യമന്ത്രി,ആദ്യം വഞ്ചിച്ചത് വി.എസിനെ; പി.വി അൻവർ
Kerala

'യഥാർഥ വഞ്ചകൻ മുഖ്യമന്ത്രി,ആദ്യം വഞ്ചിച്ചത് വി.എസിനെ'; പി.വി അൻവർ

Web Desk
|
4 Jun 2025 10:06 AM IST

'താനൊരു വഞ്ചകനാണെന്ന് സൃഷ്ടിക്കാൻ എൽഡിഎഫ് ശ്രമം നടത്തുന്നത്'

നിലമ്പൂർ: താനൊരു വഞ്ചകനാണെന്ന് സൃഷ്ടിക്കാൻ എൽഡിഎഫ് ശ്രമം നടത്തുന്നെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വഞ്ചന നടത്തിയത്. പിണറായി ആദ്യം വഞ്ചിച്ചത് വി.എസ് അച്യുതാനന്ദനെയാണ്. അതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പദമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംബന്ധിച്ച ആരോപണം യുഡിഎഫ് ഏറ്റെടുത്തത്തിൽ സന്തോഷമുണ്ടെന്നും അൻവർ പറഞ്ഞു.'ശബരിമല വിഷയത്തിൽ ഹൈന്ദവരെയും പിണറായി വഞ്ചിച്ചു. അതിന്റെ മുഖ്യ പ്രചാരകനാണ് ഇവിടുത്തെ എൽ.ഡി.എഫ് സ്ഥാനാർഥി.മുനമ്പം വിഷയത്തില്‍ വാക്ക് കൊടുത്ത് ക്രൈസ്തവ സഭയെ വഞ്ചിച്ചു. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന വിഷയം ഇങ്ങനെയാക്കി'- അന്‍വര്‍ പറഞ്ഞു.


Similar Posts