< Back
Kerala
pv anwar
Kerala

വി.ഡി സതീശന്‍ നയിക്കുന്ന മലയോര യാത്രയില്‍ പങ്കെടുക്കുമെന്ന് പി.വി അന്‍വര്‍

Web Desk
|
29 Jan 2025 1:18 PM IST

യുഡിഎഫ് ഔദ്യോഗികമായി ക്ഷണിച്ചോ എന്ന ചോദ്യത്തിന് അന്‍വർ കൃത്യമായി മറുപടി നൽകിയില്ല

മലപ്പുറം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയിലെ നിലമ്പൂർ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പി.വി അന്‍വർ. കവളപ്പാറയില്‍ മുസ്‍ലിം ലീഗ് സംസ്ഥാന കമ്മറ്റി നിർമിച്ച് നല്‍കിയ വീടുകള്‍ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അന്‍വർ ഇക്കാര്യം പറഞ്ഞത്. യുഡിഎഫ് ഔദ്യോഗികമായി ക്ഷണിച്ചോ എന്ന ചോദ്യത്തിന് അന്‍വർ കൃത്യമായി മറുപടി നൽകിയില്ല.

പരിപാടിയിലേക്ക് അന്‍വറിനെ ക്ഷണിച്ചതായി കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി അന്‍‌വർ സംസാരിച്ചിരുന്നു. നിലമ്പൂരിലെ പരിപാടിയില്‍ കൂടി പങ്കെടുക്കുകയാണെങ്കില്‍ അന്‍വറും യുഡിഎഫുമായുള്ള അകലം കുറയുമെന്നാണ് കരുതുന്നത്.



Related Tags :
Similar Posts