< Back
Kerala

Kerala
'ഇങ്ങനെയൊക്കെയാണ് മലപ്പുറത്തിന്റെ സുൽത്താൻ ഞങ്ങൾക്കൊപ്പം നിന്നത്'; ജലീലിന് പിന്തുണയുമായി പിവി അൻവർ
|13 April 2021 4:35 PM IST
ഒരു വീട്ടമ്മയ്ക്ക് വീടു നിർമിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചാണ് അൻവറിന്റെ ഐക്യദാർഢ്യം.
രാജിവച്ച ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി ജലീലിന് പിന്തുണയുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. ഒരു വീട്ടമ്മയ്ക്ക് വീടു നിർമിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചാണ് അൻവറിന്റെ ഐക്യദാർഢ്യം.
'ഇങ്ങനെയൊക്കെയാണ് മലപ്പുറത്തിന്റെ സുൽത്താൻ ഞങ്ങൾ നിലമ്പൂരുകാർക്കൊപ്പം നിന്നത്. കെ.ടി ജലീലിന് ഒപ്പം' - എന്ന് അൻവർ കുറിച്ചു. ബന്ധുനിയമന വിവാദത്തിലാണ് ജലീൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രാജിവച്ചത്.