< Back
Kerala
python got into the transformer and died of shock,ട്രാൻസ്‌ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു
Kerala

ട്രാൻസ്‌ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

Web Desk
|
11 Jun 2023 5:51 PM IST

പ്രഭാതസവാരിക്കിറങ്ങിയവരാണ് പാമ്പിനെ ചത്തനിലയിൽ കണ്ടത്

പത്തനംതിട്ട: നാരങ്ങാനത്ത് കെ.എസ്.ബി ട്രാൻസ്‌ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. ഞായറാഴ്ച രാവിലെയാണ് ട്രാൻസ്‌ഫോമറിൽ ചത്ത നിലയിൽ പെരുമ്പാമ്പിനെ പ്രദേശവാസികൾ കണ്ടത്. പ്രഭാതസവാരിക്കിറങ്ങിയവരാണ് പാമ്പിനെ ചത്തനിലയിൽ കണ്ടത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് റാന്നി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ താഴെയിറക്കി തുടര്‍നടപടികള്‍ സ്വീകരിച്ചു. നാളെ റാന്നി മൃഗാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.


Similar Posts