< Back
Kerala
കാവിക്കൊടിയേന്തിയ ഭാരതാംബയെക്കുറിച്ചുള്ള ചോദ്യം; പ്രകോപിതനായി ഇറങ്ങിപ്പോയി വിസി മോഹനന്‍ കുന്നുമ്മല്‍
Kerala

കാവിക്കൊടിയേന്തിയ ഭാരതാംബയെക്കുറിച്ചുള്ള ചോദ്യം; പ്രകോപിതനായി ഇറങ്ങിപ്പോയി വിസി മോഹനന്‍ കുന്നുമ്മല്‍

Web Desk
|
18 July 2025 1:57 PM IST

സര്‍വകാലാശാലയിലെ അധികാരി വൈസ് ചാന്‍സലറാണെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: വാര്‍ത്തസമ്മേളനത്തിനിടെ ഇറങ്ങിപോയി കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. സെനറ്റ് ഹാളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രശ്‌നമില്ലേ എന്ന ചോദ്യത്തോടെയാണ് പ്രകോപിതനായി വി സി ഇറങ്ങിപോയത്.

ഇരുപത് ദിവസത്തിന് ശേഷമാണ് വിസി കേരള സര്‍വകലാശാലയിലേക്ക് എത്തിയത്. തന്റെ മുന്നിലേക്ക് എത്തിയ 1800ല്‍ അധികം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടുനല്‍കിയെന്നും മറ്റ് ഫയലുകളും ഒപ്പിട്ടുവെന്ന് വിസി അറിയിച്ചു. യൂണിവേഴ്‌സിറ്റിയിലേക്ക് വരാന്‍ കഴിയാത്തതിന് കാരണം അക്രമമാണെന്നും സമരം ചെയ്തവര്‍ ഗുണ്ടകളാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകാലാശാലയിലെ അധികാരി വൈസ് ചാന്‍സലറാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തതയില്ലാത്ത മറുപടിയാണ് വിസി നല്‍കിയത്. ഇതിനിടയിലാണ് ചോദ്യങ്ങളോട് പ്രകോപിതനായി അദ്ദേഹം ഇറങ്ങിപ്പോയത്.

Similar Posts