< Back
Kerala
question paper leak
Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്‍റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്

Web Desk
|
20 Dec 2024 6:38 AM IST

വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴികള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയില്‍ എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്‍റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും . വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴികള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇന്നലെ യോഗം ചേർന്ന അന്വേഷണ സംഘം വിലയിരുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഷുഹൈബിന്‍റെ മൊഴിയെടുക്കുക. എഡ്യുക്കേഷണല്‍ പ്ലാറ്റ്ഫോമുകളുമായി ബന്ധമുള്ള എയ്ഡഡ് അധ്യാപകരുടെ വിവര ശേഖരണവും പൊലീസ് തുടരുന്നുണ്ട്. സൈലം ഉള്‍പ്പെടെ മറ്റു പ്ലാറ്റ് ഫോമിനെതിരായ പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം അധ്യാപകരിലേക്കും കടന്നിരിക്കുകയാണ്. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. യുട്യൂബ് ചാനലിൽ ക്ലാസുകൾ എടുക്കുകയും ക്ലാസുകൾ തയ്യാറാക്കാനായി സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരെ കുറിച്ചാണ് അന്വേഷണം.

എംഎസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നൽകിയ സ്കൂൾ അധ്യാപകരുടെ മൊഴിയെടുത്തു . കോഴിക്കോട് ചക്കാലക്കൽ ഹയർസെക്കന്‍ഡറി സ്കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത് ഇവരിൽ നിന്ന് തെളിവുകളും ശേഖരിച്ചു.



Similar Posts