< Back
Kerala
ചോദ്യപേപ്പർ ചോർച്ച; കേസിൽ തനിക്ക് പങ്കില്ലെന്ന് എംഎസ് സൊലൂഷ്യൻ ഉടമ ഷുഹൈബ്
Kerala

ചോദ്യപേപ്പർ ചോർച്ച; കേസിൽ തനിക്ക് പങ്കില്ലെന്ന് എംഎസ് സൊലൂഷ്യൻ ഉടമ ഷുഹൈബ്

Web Desk
|
22 Feb 2025 7:53 PM IST

ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഷുഹൈബിന്റെ മറുപടി

കൊച്ചി: ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഇടപ്പെട്ടിട്ടില്ലെന്ന് കേസിലെ മുഖ്യപ്രതിയായ എംഎസ് സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബ് മൊഴി നൽകി. അധ്യാപകരാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നനും തനിക്കതിൽ പങ്കില്ലെന്നും ഷുഹൈബ് പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഷുഹൈബിന്റെ മറുപടി.

ഇന്ന് രാവിലെയാണ് ഷുഹൈബ് ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനെത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഷുഹൈബ് എത്തിയത്. തൻ്റെ സ്ഥാപനത്തിലെ അധ്യാപകരാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. താൻ അതിൽ ഇടപ്പെട്ടിട്ടില്ല. ചോദ്യ പേപ്പർ ചോർച്ചയിൽ തനിക്ക് പങ്കില്ലെന്നും ഷുഹൈബ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.

ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 25ന് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം.

അതേ സമയം ഷുഹൈബ് പറഞ്ഞതനുസരിച്ച് ചോദ്യപേപ്പറുകള്‍ തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് അധ്യാപകര്‍ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.

WATCH VIDEO REPORT:

Similar Posts