< Back
Kerala
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന് നേരെ ആക്രമണം
Kerala

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന് നേരെ ആക്രമണം

Web Desk
|
28 Nov 2021 6:23 AM IST

വിവാഹ സൽക്കാരത്തിനിടെയാണ് മൂന്ന് യുവാക്കൾ 15 വയസുകാരിയെ ശല്യപ്പെടുത്തിയത്

എറണാകുളം നെട്ടൂരിൽ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് നേരെ ആക്രമണം. ഗുരുതര പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

വിവാഹ സൽക്കാരത്തിനിടെയാണ് മൂന്ന് യുവാക്കൾ 15 വയസുകാരിയെ ശല്യപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്തതോടെ കുട്ടിയുടെ പിതാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നെട്ടൂർ ഐ.എൻ.ടി.സി.യു ജംങ്ഷനില്‍വെച്ചാണ് സംഭവം.

പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരിൽപെട്ടവരാണ് അക്രമിസംഘമെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Similar Posts