< Back
Kerala

Kerala
ബെവ്‌കോയിൽ ക്യൂ ഒഴിവാക്കണം: ഹൈക്കോടതി
|21 Oct 2021 2:19 PM IST
ആരുംവീടിനു മുന്നിൽ ബെവ്കോ ഔട്‌ലറ്റുകൾ വരുന്നത് ആഗ്രഹിക്കുന്നില്ല
ബെവ്കോ ഔട്‌ലറ്റുകളിലെ പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്ന് ഹൈക്കോടതി. ആരുംവീടിനു മുന്നിൽ ബെവ്കോ ഔട്‌ലറ്റുകൾ വരുന്നത് ആഗ്രഹിക്കുന്നില്ല. നയപരമായ മാറ്റം ആവശ്യമാണെന്ന് കോടതി പറഞ്ഞു. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ബെവ്കോയിൽ വേണം. ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത പത്ത് മദ്യശാലകൾ മാറ്റി സ്ഥാപിച്ചെന്നു സർക്കാർ കോടതിയിൽ അറിയിച്ചു. 33 കൌണ്ടർ പരിഷ്‌കരിച്ചു. എന്നാൽ വാക്ക് ഇൻ ഷോപ്പ് തുടങ്ങേണ്ട സമയം ആയി കഴിഞ്ഞെന്നും അതിനെ പറ്റി ഉള്ള സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ നിർദ്ദേശം നൽകിയതായും ഹൈക്കോടതി അറിയിച്ചു.