< Back
Kerala
മാനവകുലത്തിന്റെ മാർഗദർശനമാണ് വിശുദ്ധ ഖുർആൻ: അബ്ദുൽ ഹഖീം നദ്‌വി
Kerala

മാനവകുലത്തിന്റെ മാർഗദർശനമാണ് വിശുദ്ധ ഖുർആൻ: അബ്ദുൽ ഹഖീം നദ്‌വി

Web Desk
|
16 Feb 2025 7:21 PM IST

'ഖുർആൻ വഴി കാണിക്കുന്നു' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ കമ്മിറ്റി ഖുർആൻ പഠിതാക്കളുടെ കുടുംബ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു.

ആലുവ: മാനവകുലത്തിന്റെ മാർഗദർശനമായി അവതരിച്ച വിശുദ്ധ ഖുർആൻ വിശ്വമാനവികതയുടെ ഉദാപ്തമായ മാതൃകകളാണ് മനുഷ്യ സമൂഹത്തെ പഠിപ്പിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്ദുൽ ഹഖീം നദ്‌വി. 'ഖുർആൻ വഴി കാണിക്കുന്നു' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ കമ്മിറ്റി ചാലക്കൽ അസ്ഹറുൽ ഉലും കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖുർ ആൻ പഠിതാക്കളുടെ കുടുംബ സംഗമവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറിമാരായ പി.റുക്‌സാന, ശിഹാബ് പൂക്കോട്ടൂർ, ഓൺലൈൻ ഖുർആൻ പഠന സംവിധാനമായ ആയത്തെ ദർസെ ഖുർആൻ ഡയറക്ടർ ഇ.എം മുഹമ്മദ് അമീൻ, മുവാറ്റുപുഴ ഹിറ മസ്ജിദ് ഖതീബ് എ.എം ജമാൽ അസ്ഹരി എന്നിവർ വിവിധ വിഷയങ്ങൾ ആസ്പദമാക്കി സംസാരിച്ചു.

ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് ജമാൽ പാനായക്കുളം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ സലീം സ്വാഗതവും കെ.ബി അബ്ദുല്ല മൗലവി സമാപന പ്രസംഗവും നടത്തി. കീഴ്മാട് ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാൻ സാദിഖ് നന്ദി പറഞ്ഞു. ഖുർആൻ സ്റ്റഡി സെന്റർ എറണാകുളം ജില്ല സംഘടിപ്പിച്ച ഖുർആൻ പരീക്ഷയിൽ ജേതാക്കളായവർക്കുള്ള അവാർഡുകൾ സംഗമത്തിൽ വിതരണം ചെയ്തു.

Related Tags :
Similar Posts