< Back
Kerala

Kerala
പ്രതിപക്ഷ നേതാവ് വിരൽ ചൂണ്ടി സംസാരിച്ചെന്ന് മന്ത്രി ആർ ബിന്ദു; ഇനിയും ചെയ്യുമെന്ന് മറുപടി
|11 July 2024 6:53 PM IST
'ഇനിയും വിരൽ ചൂണ്ടി മുഖത്ത് നോക്കി പറയും, അതിലൊരു സംശയവും വേണ്ട'
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തനിക്ക് നേരെ വിരൽ ചൂണ്ടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തനിക്ക് നേരെ വിരൽ ചൂണ്ടി ധിക്കാരിയെണെന്ന് പ്രസ്താവന നടത്തി. അതിൽ താൻ പ്രതിഷേധിക്കുന്നു എന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്.
എന്നാൽ ഉടൻ തന്നെ പ്രതിപക്ഷനേതാവ് മറുപടിയുമായി രംഗത്തെത്തി. താൻ അങ്ങനെയുള്ള ഒരു വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉപയോഗിച്ചു എന്നാണെങ്കിൽ അത് പിൻവലിക്കാൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു. എന്നാൽ, ഇനിയും വിരൽ ചൂണ്ടി മുഖത്ത് നോക്കി പറയും, അതിലൊരു സംശയവും വേണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കർ എ.എൻ ഷംസീർ ഉടൻ ഇടപെട്ട് തർക്കം ഒഴിവാക്കുകയായിരുന്നു. ഇരുവിഭാഗത്തിന്റെയും പെരുമാറ്റത്തിൽ പ്രശ്നമുണ്ടെന്നായിരുന്നു സ്പീക്കറുടെ പക്ഷം.