< Back
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത തള്ളാതെ മുൻ ഡിജിപി ആർ.ശ്രീലേഖ
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത തള്ളാതെ മുൻ ഡിജിപി ആർ.ശ്രീലേഖ

Web Desk
|
8 Nov 2025 9:31 AM IST

ബിജെപി സംസ്ഥാന ഉപാധ്യക്ഷകൂടിയാണ് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്ത തള്ളാതെ മുൻ ഡിജിപി ആർ ശ്രീലേഖ. മേയർ സ്ഥാനർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. തൽക്കാലം പ്രചരണങ്ങളിൽ ശ്രദ്ധിക്കുകയാണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷകൂടിയായ ആർ. ശ്രീലേഖ മീഡിയവണിനോട് പറഞ്ഞു.

മേയർ സ്ഥാനാർഥിയായി വി.വി രാജേഷിനൊപ്പം ഉയർന്നുവരുന്ന പേരാണ് ശ്രീലേഖയുടേത്. നിലവിൽ പ്രചരണ പരിപാടികളിൽ സജീവമാണ് ശ്രീലേഖ.

അതേസമയം തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളം പിടിക്കാനാണ് കോൺഗ്രസ് നീക്കം. കോർപറേഷൻ തിരികെ പിടിക്കുന്നതിനായി മുൻ എം.എൽ.എ കെ.എസ് ശബരീനാഥനെ കോൺ​ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ.മുരളീധരനാണ് കോർപ്പറേഷനിൽ കോൺഗ്രസിന്റെ ചുമതല. എൽഡിഎഫ് സീറ്റ് വിഭജനവം പൂർത്തിയായി. സ്ഥാനാർഥി പ്രഖ്യാപനവും ഉടൻ തന്നെ ഉണ്ടാവും.

Similar Posts