< Back
Kerala

Kerala
കൊല്ലം ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ
|13 Sept 2022 8:25 PM IST
ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കുറച്ചു ദിവസം മുമ്പ് രണ്ട് സ്ത്രീകളെയും വളർത്തു മൃഗങ്ങളെയും നായ കടിച്ചിരുന്നു. ഇതിന് ശേഷമാണ് നായയെ ചത്ത നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പേവിഷ ബാധ ഉണ്ടോ എന്നറിയാൻ നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു.
കൊല്ലം തേവള്ളിയിലെ വെറ്റിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ ഫാത്തിമ ബീവി, ഗോമതിയമ്മ എന്നിവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.