< Back
Kerala

Kerala
അമ്മയെ മകന്‍ രഹസ്യമായി കുഴിച്ചുമൂടിയ സംഭവം; പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്
|26 Feb 2026 6:52 AM IST
പൊലീസ് കസ്റ്റഡിയിലുള്ള മകൻ ഗിരീഷിനെ വിട്ടയയ്ക്കും
ആലപ്പുഴ: തുറവൂരിൽ മകൻ രഹസ്യമായി കുഴിച്ചുമൂടിയ രാധയുടേത് സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിൽ ആന്തരിക രക്തസ്രാവമോ, മുറിവുകളോ ഇല്ല.. മരിച്ച നിലയിൽ കണ്ട രാധയെ മകൻ ഗിരീഷ് ആരുമറിയാതെ അടുക്കളയിൽ കുഴിച്ചിട്ടത് സംശയമുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. പൊലീസ് കസ്റ്റഡിയിലുള്ള മകൻ ഗിരീഷിനെ വിട്ടയയ്ക്കും.