< Back
Kerala
ഉപകരണ കരാര്‍ പുതുക്കിയില്ല: ശ്രീചിത്രയില്‍  റേഡിയോളജി വിഭാഗം ശസ്ത്രക്രിയകൾ ഇന്ന് മുതൽ പൂർണമായും മുടങ്ങും
Kerala

ഉപകരണ കരാര്‍ പുതുക്കിയില്ല: ശ്രീചിത്രയില്‍ റേഡിയോളജി വിഭാഗം ശസ്ത്രക്രിയകൾ ഇന്ന് മുതൽ പൂർണമായും മുടങ്ങും

Web Desk
|
9 Jun 2025 7:45 AM IST

ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്നതോടെയാണ് ഗുരുതര പ്രതിസന്ധി ഉണ്ടായത്

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ന്യൂറോ- ഇന്റർവെഷൻഷണ‌ൽ റേഡിയോളജി വിഭാഗം ശസ്ത്രക്രിയകൾഇന്ന് മുതൽ പൂർണമായും മുടങ്ങും. ഇന്ന് നടത്താനിരുന്ന പത്തിലധികം ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്.

ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്നതോടെയാണ് ഗുരുതര പ്രതിസന്ധി ഉണ്ടായത്. സ്റ്റോക്ക് പുതുക്കാൻ ഇതുവരെയും ആശുപത്രി അധികൃതർ നടപടിയെടുത്തിട്ടില്ല. ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ട് വർഷമായി ശ്രീചിത്ര പുതുക്കിയിരുന്നില്ല.

താത്കാലികമായി കരാർ നീട്ടി പഴയ വിലയിൽ തന്നെയായിരുന്നു ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇന്ന് മുതൽ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് കാട്ടി വ്യാഴാഴ്ച തന്നെ ഡോക്ടർമാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു.


Similar Posts