< Back
Kerala

Kerala
അടൂർ സെന്റ് സിറിൾസ് കോളേജിൽ റാഗിംഗ്; രണ്ടാം വർഷ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന് പരാതി
|18 Nov 2021 3:07 PM IST
കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയില്ലാതായതോടെയാണ് അടൂർ പൊലീസ് സ്‌റ്റേഷനിൽ വിദ്യാർത്ഥി രക്ഷിതാക്കളോടപ്പമെത്തി പരാതി നൽകിയത്.
പത്തനംതിട്ട അടൂർ സെന്റ് സിറിൾസ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ഷാഫിയെ റാഗിങ് ചെയ്തതായി പരാതി. കോളേജിനുള്ളിൽ വച്ച് സീനിയർ വിദ്യാർത്ഥി കൃഷ്ണൻ ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയില്ലാതായതോടെയാണ് അടൂർ പൊലീസ് സ്‌റ്റേഷനിൽ വിദ്യാർത്ഥി രക്ഷിതാക്കളോടപ്പമെത്തി പരാതി നൽകിയത്.
നവംബർ 10 നാണ് സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്. ക്ലാസിൽ കയറാനെത്തിയപ്പോൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും മുഖത്തടിക്കുകയുമായിരുന്നു. പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും ഒത്തു തീർപ്പിന് ശ്രമിച്ചു. സംഭവത്തിന് ശേഷവും സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ഭീഷണിയുണ്ടായി. മുൻപും സമാന രീതിയിൽ സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഷാഫി പറഞ്ഞു.