< Back
Kerala
പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതം, വിവാദങ്ങള്‍; ഒടുവില്‍ റഹ്മാനും സജിതയും വിവാഹിതരായി
Kerala

പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതം, വിവാദങ്ങള്‍; ഒടുവില്‍ റഹ്മാനും സജിതയും വിവാഹിതരായി

Web Desk
|
15 Sept 2021 11:34 AM IST

അയിലൂര്‍ സ്വദേശി റഹ്മാന്‍ കാമുകിയായ സജിതയെ സ്വന്തം മുറിക്കുള്ളില്‍ പത്തുവര്‍ഷമായി ഒളിച്ചു താമസിപ്പിച്ചിരുന്നു

പത്ത് വര്‍ഷം ഒരു ചെറിയ മുറിയില്‍ ആരുമറിയാതെ താമസിച്ച റഹ്മാന്‍റെയും സജിതയുടെയും പ്രണയകഥ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. നെന്മാറയിലെ ഈ കമിതാക്കള്‍ ഇപ്പോള്‍ വിവാഹിതരായിരിക്കുകയാണ്. നെന്മാറ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് കെ.ബാബു എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു ഇരുവരുടെയും വിവാഹം. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരായാത്.

അയിലൂര്‍ സ്വദേശി റഹ്മാന്‍ കാമുകിയായ സജിതയെ സ്വന്തം മുറിക്കുള്ളില്‍ പത്തുവര്‍ഷമായി ഒളിച്ചു താമസിപ്പിച്ചിരുന്നു. വീട്ടുകാരുടെ എതിർപ്പ് ഭയന്ന് ഇവര്‍ ആരംഭിച്ച ഒളിവ് ജീവിതം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് പുറം ലോകം അറിഞ്ഞത്.



Similar Posts