< Back
Kerala
നേതൃത്വം വിലക്കിയിട്ടും  സ്ഥാനാർഥികൾക്കായി പ്രചരണം തുടരാൻ തീരുമാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Photo| Faceboo

Kerala

നേതൃത്വം വിലക്കിയിട്ടും സ്ഥാനാർഥികൾക്കായി പ്രചരണം തുടരാൻ തീരുമാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
26 Nov 2025 6:27 AM IST

തൻ്റെ വിജയത്തിനായി പ്രവർത്തിച്ചർക്കായി , സാധാരണ പ്രവർത്തകനെ പോലെ പ്രചരണം നടത്തുകയാണെന്നും രാഹുൽ പറഞ്ഞു

പാലക്കാട്: നേതൃത്വം വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചരണം തുടരാൻ തീരുമാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ . നേതാക്കൾ തന്നെ വിലക്കിയിട്ടില്ല എന്നാണ് രാഹുൽ പറയുന്നത് . തെരഞ്ഞെടുപ്പ് പ്രചരണം നടത്താനും ആരും ആവശ്യപ്പെട്ടിട്ടില്ല . തൻ്റെ വിജയത്തിനായി പ്രവർത്തിച്ചർക്കായി , സാധാരണ പ്രവർത്തകനെ പോലെ പ്രചരണം നടത്തുകയാണെന്നും രാഹുൽ പറഞ്ഞു .

''ഒരു നേതാവും തന്നോട് പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയോ കെ.സി വേണുഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ല. ഒരു പ്രവർത്തകൻ എന്ന നിലക്ക് കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഒരു സാധാരണപ്രവർത്തകനായി വോട്ട് ചോദിക്കാനാണ് എത്തിയത്. പല വാ‍ർഡുകളിലും പ്രചാരണത്തിന് എത്തും എന്നും'' എന്നാണ് രാഹുൽ പറഞ്ഞത്.

വിവാദ ഓഡിയോ പുറത്ത് വന്ന ശേഷം പാലക്കാട് ശേഖരീപുരത്തെ സ്ഥാനാർഥിക്കായി രാഹുൽ രംഗത്ത് ഇറങ്ങിയിരുന്നു . ഇന്നും മറ്റൊരു സ്ഥാനാർഥിക്കായി സമാനമായ പ്രചരണം നടക്കും . ഡിസംബർ 11 വരെ ഇത് തുടരാനാണ് തീരുമാനമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും വേണുഗോപാൽ വിശദീകരിച്ചിരുന്നു.



Similar Posts