< Back
Kerala
rahul gandhi
Kerala

ഭരണഘടനയെ തകര്‍ക്കാനുള്ള ആര്‍ എസ് എസ് - ബി ജെ പി ശ്രമങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം: രാഹുല്‍ ഗാന്ധി

Web Desk
|
16 April 2024 1:15 PM IST

രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്

കോഴിക്കോട്: ഭരണഘടനയെ തകര്‍ക്കാനുള്ള ആര്‍ എസ് എസ്- ബിജെപി ശ്രമങ്ങള്‍ക്കെതിരെയാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏതാനും സമ്പന്നരുടെ കയ്യിലെ ഉപകരണം മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്. തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം.

Similar Posts