< Back
Kerala
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ചയാകും
Kerala

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ചയാകും

Web Desk
|
19 Sept 2025 8:23 AM IST

പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ആറ് ദിവസമായി വയനാട് മണ്ഡലത്തിൽ പര്യടനം നടത്തുന്നുണ്ട്

വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വയനാട്ടിലെത്തും.രാവിലെ പത്ത് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇരുവരും ഹെലികോപ്ടർ മാർഗം വയനാട്ടിലെത്തും.

പ്രിയങ്ക ഗാന്ധി എം.പി കഴിഞ്ഞ ആറ് ദിവസമായി വയനാട് മണ്ഡലത്തിൽ പര്യടനം നടത്തുന്നുണ്ട്. സ്വകാര്യ സന്ദർശനത്തിനാണ് ഇരുവരും എത്തുന്നതെങ്കിലും കെപിസിസി നേതൃത്വവുമായി കൂടിക്കാഴ്ച ഉണ്ടാകും.നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവും വയനാട്ടിലെ ഗ്രൂപ്പ് തർക്കങ്ങളും ചർച്ചയാകും.സണ്ണി ജോസഫും വി.ഡി സതീശനും ഉൾപ്പെടെയുള്ള നേതാക്കളും വയനാട്ടിൽ എത്തും.


Similar Posts