< Back
Kerala

രാഹുല്‍ ഗാന്ധി
Kerala
രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍
|21 March 2023 6:48 AM IST
കൽപറ്റ ഫാത്തിമമാതാ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം വൈകിട്ടോടെ ഡൽഹിയിലേക്ക് തിരിക്കും
വയനാട്: വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എം.പി ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ മുട്ടിൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ബാംഗ്ലൂർ കേരള സമാജം നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത ശേഷം 11.45ഓടെ കൽപറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലെ യു.ഡി.എഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
ഉച്ചക്കുശേഷം രണ്ടരക്ക് കൽപറ്റ ഫാത്തിമമാതാ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം വൈകിട്ടോടെ ഡൽഹിയിലേക്ക് തിരിക്കും.