< Back
Kerala
Pinarayi Vijayan and Rahul Gandhi
Kerala

രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലായിട്ടും പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല- രാഹുൽ ഗാന്ധി

Web Desk
|
18 April 2024 3:35 PM IST

ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവർ വേട്ടയാടപ്പെടുമ്പോൾ കേരള മുഖ്യമന്ത്രിയെ കേന്ദ്രം ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിക്കുന്നു.

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവർ വേട്ടയാടപ്പെടുമ്പോൾ കേരള മുഖ്യമന്ത്രിയെ കേന്ദ്രം ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് രാഹുലിന്റെ ചോദ്യം. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലുള്ളപ്പോൾ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും സ്ഥാപനങ്ങളും സുരക്ഷിതമാണെന്നും രാഹുൽ പറഞ്ഞു.

"രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലായിട്ടും പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ആരാണോ ബി.ജെ.പിക്കെതിരെ സംസാരിക്കുന്നത് അവരാണ് വേട്ടയാടപ്പെടുന്നത്. ഇ.ഡിയോ സി.ബി.ഐയോ കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്തോ? ബി.ജെ.പിയെ ഏറ്റവുമധികം വിമർശിക്കുന്നയാളാണ് ഞാൻ. എന്നെ 24 മണിക്കൂറും വിമർശിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നത്" രാഹുൽ ഗാന്ധി പറഞ്ഞു.

Similar Posts