< Back
Kerala
Rahul gandhi reaches wayanad after regaining MP post
Kerala

മോദി ദേശീയവാദിയല്ല, ഇന്ത്യയെന്ന ആശയത്തെ കൊല്ലുന്നയാൾ ദേശീയവാദിയാകില്ല: രാഹുൽ ഗാന്ധി

Web Desk
|
12 Aug 2023 6:44 PM IST

"വേദനിപ്പിക്കുന്ന കാഴ്ചയാണ് മണിപ്പൂരിൽ കണ്ടത്. എല്ലായിടത്തും കൊല്ലും, കൊലയും ബലാത്സംഗവും രക്തവും... 19 വർഷത്തെ രാഷ്ട്രീയ അനുഭവത്തിൽ ഇത്ര അസ്വസ്ഥമായ കാഴ്ച ഞാൻ കണ്ടിട്ടില്ല"

മണിപ്പൂരിൽ കേന്ദ്രം ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്തുവെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി. എം.പി സ്ഥാനം തിരികെ ലഭിച്ചതിന് ശേഷം ആദ്യമായി വയനാട്ടിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമർശം. ഇന്ത്യയെ ആശയത്തെ കൊല്ലുന്നയാൾ ദേശീയവാദിയാകില്ലെന്നും മോദി ദേശീയവാദിയാല്ലെന്നും രാഹുൽ പറഞ്ഞു.

"വേദനിപ്പിക്കുന്ന കാഴ്ചയാണ് മണിപ്പൂരിൽ കണ്ടത്. എല്ലായിടത്തും കൊല്ലും, കൊലയും ബലാത്സംഗവും രക്തവും... 19 വർഷത്തെ രാഷ്ട്രീയ അനുഭവത്തിൽ ഇത്ര അസ്വസ്ഥമായ കാഴ്ച ഞാൻ കണ്ടിട്ടില്ല. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ഞാൻ കണ്ടു. ചിരിച്ച്, തമാശകൾ പറഞ്ഞ് രണ്ടര മണിക്കൂറിൽ അദ്ദേഹം കുറേ കാര്യങ്ങൾ പറഞ്ഞു. എന്നാൽ മണിപ്പൂരിനെ കുറിച്ച് പറഞ്ഞത് രണ്ടര മിനിറ്റ് മാത്രം. മണിപ്പൂർ എന്ന കുടുംബത്തെ തകർക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ നമ്മൾ മണിപ്പൂരിലെ ജനതയിലേക്ക് സ്‌നേഹം തിരികെ കൊണ്ടു വരും. പരസ്പരം കൊല്ലുന്ന പ്രദേശം ഇന്ത്യയല്ല, ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്യുന്നവർ ദേശീയവാദികളുമല്ല. മണിപ്പൂരിൽ കേന്ദ്രം ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്തു. മോദി ഒരു ദേശീയവാദിയേ അല്ല". രാഹുൽ പറഞ്ഞു.

താനും വയനാടും തമ്മിലുള്ള ബന്ധം തകർക്കാനാവില്ലെന്ന് കൂട്ടിച്ചേർത്ത രാഹുൽ താൻ വിഭാവനം ചെയ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായ 9 വീടുകളുടെ താക്കോൽദാനവും നിർവഹിച്ചു.

updating

Similar Posts