< Back
Kerala
രാഹുല്‍ അധ്യക്ഷനാകണമെന്ന ആവശ്യവുമായി വീണ്ടും നേതാക്കള്‍; തരൂര്‍ മത്സരിച്ചേക്കില്ല
Kerala

രാഹുല്‍ അധ്യക്ഷനാകണമെന്ന ആവശ്യവുമായി വീണ്ടും നേതാക്കള്‍; തരൂര്‍ മത്സരിച്ചേക്കില്ല

Web Desk
|
5 Sept 2022 6:47 AM IST

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി- 23 നേതാക്കളും ചർച്ചകളിലേക്ക് കടക്കും

ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നു. വിദേശത്ത് നിന്ന് മടങ്ങി എത്തിയ രാഹുൽ ഗാന്ധിയോട് അധ്യക്ഷനാകണമെന്ന് നേതാക്കൾ വീണ്ടും ആവശ്യപ്പെടും. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി- 23 നേതാക്കളും ചർച്ചകളിലേക്ക് കടക്കും.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പ്രത്രിക സമർപ്പണം 24 ന് ആരംഭിക്കും. രാഹുൽ ഗാന്ധി അധ്യക്ഷനാകണം എന്നാണ് ഭൂരിഭാഗം നേതാക്കളും ആഗ്രഹിക്കുന്നത്. ഇന്നലത്തെ വിലക്കയറ്റത്തിന് എതിരായ പ്രതിഷേധത്തിലും നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് രാഹുൽ ഇന്ന് ഗുജറാത്തിലാണ് ഉള്ളത്. ഗുജറാത്തിലെ നേതാക്കൾ രാഹുൽ ഗാന്ധിയോട് അധ്യക്ഷനാകണമെന്ന് നേരിൽ കണ്ട് ആവശ്യപ്പെടും. അതേസമയം ഔദ്യോഗിക സ്ഥാനാർഥി ആരായാലും മത്സരിക്കാൻ തയ്യാറാണെന്നാണ് ജി-23 നേതാവ് മനീഷ് തിവാരിയുടെ തീരുമാനം. ശശി തരൂർ മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും തരൂർ അതിന് മുതിർന്നേക്കില്ലെന്നാണ് വിവരം.

Similar Posts