< Back
Kerala
Rahul Gandhi_Congress leader
Kerala

നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

Web Desk
|
2 April 2024 7:56 AM IST

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും നാളെ വയനാട്ടില്‍ നടക്കും

വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ എത്തും. വയനാട്ടിലെ നിലവിലെ എം.പിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമാണ് രാഹുല്‍ ഗാന്ധി. ഗംഭീര സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്കായി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും നാളെ വയനാട്ടില്‍ നടക്കും.

സംസ്ഥാന നേതാക്കളായ കെ. സുധാകരന്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാവ് തങ്ങള്‍ തുടങ്ങിയവരും പരിപാടിയില്‍ അണി നിരക്കും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി എന്നീ നിയോജക മണ്ഡലങ്ങളിലെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം കല്‍പ്പറ്റ പുതിയ സ്റ്റാന്റില്‍ റോഡ് ഷോയ്ക്കായി എത്തും. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള വലിയ കാമ്പയിന്റെ തുടക്കമായിരിക്കും ഈ റോഡ് ഷോ എന്ന് നേതാക്കള്‍ വ്യക്തമാക്കി.

Similar Posts