< Back
Kerala
രാഹുൽ ഗാന്ധി ഇന്ന് വിഴിഞ്ഞം സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
Kerala

രാഹുൽ ഗാന്ധി ഇന്ന് വിഴിഞ്ഞം സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

Web Desk
|
12 Sept 2022 7:43 AM IST

യാത്രക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉന്നയിച്ച വിമർശനങ്ങൾ മറുപടി അർഹിക്കാത്തതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി ഇന്ന് വിഴിഞ്ഞം സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് തിരുവനന്തപുരം വെള്ളയായനിയിൽനിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കും കൂടിക്കാഴ്ചയെന്നാണ് വിവരം. അതേസമയം എവിടെവെച്ചാണ് കൂടിക്കാഴ്ചയെന്ന കാര്യം തീരുമാനിച്ചിട്ടില്ല.

വെള്ളായനി മുതൽ പട്ടം വരെയാണ് രാവിലെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി നടക്കുക. വൈകീട്ട് കഴക്കൂട്ടത്ത് സമാപിക്കും. യാത്രക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉന്നയിച്ച വിമർശനങ്ങൾ മറുപടി അർഹിക്കാത്തതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.

Similar Posts