< Back
Kerala

Kerala
സിപിഎം - ബിജെപി ധാരണയുള്ളത് കൊണ്ടാണ് സിപിഎം നേതാക്കളെ ഇ.ഡി ചോദ്യം ചെയ്യാത്തത്- രാഹുൽ ഗാന്ധി
|2 July 2022 6:59 PM IST
'ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം'
മലപ്പുറം: ബിജെപി യെ എതിർക്കുന്നവരെയാണ് ഇ.ഡി ചോദ്യം ചെയ്യുക എന്ന് രാഹുൽഗാന്ധി എംപി. സിപിഎം- ബിജെപി ധാരണയുള്ളതുകൊണ്ടാണ് സിപിഎം നേതാക്കളെ ഇഡി ചോദ്യം ചെയ്യാത്തത്. അഞ്ചു ദിവസം തന്നെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ചോദിച്ചു.
അതെയമയം ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എത്ര തവണ തന്റെ ഓഫീസ് തകർത്താലും പ്രശ്‌നത്തിന് പരിഹാരമാകില്ല. യഥാർത്ഥ പ്രശ്‌നം മറക്കാന് ഇത്തരം ആക്രമണങ്ങൾ. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ശ്രമമാണിതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അപ്ഡേറ്റിംഗ്