< Back
Kerala
38 ദിവസത്തിന് ശേഷം മണ്ഡലത്തിൽ; രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി
Kerala

38 ദിവസത്തിന് ശേഷം മണ്ഡലത്തിൽ; രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി

Web Desk
|
24 Sept 2025 10:00 AM IST

രാഹുൽ വന്നാൽ പ്രതിഷേധിക്കാനാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും തീരുമാനം

പാലക്കാട്:ലൈംഗിക ആരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെത്തി.രാഹുൽ വന്നാൽ പ്രതിഷേധിക്കാനാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും തീരുമാനം. എംഎൽഎ ഓഫീസിൽ രാവിലെ 10.30 ന് മാധ്യമങ്ങളെ കാണും.

കുന്നത്തൂര്‍ മേട്ടിലെ രണ്ടുമരണവീടുകളിലാണ് എംഎല്‍എ ആദ്യം സന്ദര്‍ശനം നടത്തിയത്. ഇതിന് പുറമെ കടകളിലെല്ലാം എത്തി ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്തു.എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തിയത്. കഴിഞ്ഞമാസം 17നാണ് രാഹുല്‍ മണ്ഡലത്തില്‍ അവസാനമായി എത്തിയത്.38 ദിവസത്തിന് ശേഷമാണ് വീണ്ടും മണ്ഡലത്തിൽ എത്തിയത്.


Similar Posts