< Back
Kerala
Rahul Mamkoottathil against CM Pinarayi Vijayan
Kerala

'അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ?'; മുഖ്യമന്ത്രിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
16 Sept 2025 6:12 PM IST

കുന്നംകുളം കസ്റ്റഡി മർദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിൽ പ്രതിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു

കോഴിക്കോട്: കുന്നംകുളം കസ്റ്റഡി മർദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിൽ പ്രതിയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത്ത് കേസുകളിൽ പ്രതിയാകുന്നത് സ്വാഭാവികമാണ്. സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ 100ൽ കുടുതൽ കേസുകളിൽ പ്രതികളായ പ്രവർത്തകർ വരെ യൂത്ത് കോൺഗ്രസിലുണ്ടെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

''സുജിത്തിന്റെ പേരിലുള്ളത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദിക്കാനുള്ള മാനദണ്ഡമല്ലല്ലോ? ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികളല്ലേ? അങ്ങയെ പിന്തുണക്കുന്ന ഭരണപക്ഷ എംഎൽഎമാർ പ്രതികളല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദിക്കുമോ?''- രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

Similar Posts