< Back
Kerala

Kerala
ജഡ്ജി അമ്മാവൻ നടയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
|15 Dec 2025 9:55 PM IST
കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവിടെ ദർശനം നടത്തിയാൽ ഫലം ലഭിക്കുമെന്നാണ് വിശ്വാസം
കോട്ടയം: കോട്ടയം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജി അമ്മാവൻ നടയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവിടെ ദർശനം നടത്തിയാൽ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. നടൻ ദിലീപ്, മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത്, മുൻ മന്ത്രി ബാലകൃഷ്ണപിള്ള തുടങ്ങിയവർ ഇവിടെ മുമ്പ് ദർശനം നടത്തിയിരുന്നു.
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജിയിൽ രാഹുലിന് നോട്ടീസ് അയച്ചിരുന്നു. പരാതിക്കാരി നൽകിയ പരാതിയിലെയും മൊഴിയിലെയും വൈരുധ്യം ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരം ജില്ലാ കോടതി രാഹുലിന് മുൻകൂർ ജാമ്യമനുവദിച്ചത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.