< Back
Kerala
Rahul Mamkoottathil May resign soon
Kerala

രാഹുലിന്റെ രാജി ആവശ്യപ്പെട്ട് സണ്ണി ജോസഫും; ഹൈക്കമാൻഡിനെ നിലപാടറിയിച്ചു

Web Desk
|
24 Aug 2025 11:25 AM IST

കെപിസിസി പ്രസിഡന്റ് കൂടി രാഹുലിന്റെ രാജി ആവശ്യപ്പെട്ടതോടെ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. രാജി വേണമെന്ന നിലപാട് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചു. പെൺകുട്ടിയെ കൊല്ലാൻ നിമിഷങ്ങൾ മതിയെന്ന രാഹുലിന്റെ ശബ്ദരേഖയാണ് സണ്ണി ജോസഫിനെ മാറ്റി ചിന്തിപ്പിച്ചത്.

പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച സാഹചര്യത്തിൽ മറ്റൊരു രാജി വേണ്ട എന്ന നിലപാടിലായിരുന്നു സണ്ണി ജോസഫ്. എന്നാൽ ഇന്നലെ ഉച്ചയോടെ പുറത്തുവന്ന ശബ്ദരേഖയിൽ പെൺകുട്ടിയോട് തന്നെ കൊല്ലാനാണെങ്കിൽ ഒരു നിമിഷം പോലും വേണ്ട രാഹുലിന്റെ സംസാരമാണ് സണ്ണി ജോസഫ് നിലപാട് മാറ്റാൻ കാരണം.

രാഹുൽ രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കുമോ എന്നതാണ് ഹൈക്കമാൻഡ് ആശങ്ക. എന്നാൽ പാലക്കാട് അങ്ങനെയൊരു സാഹചര്യമില്ല എന്നാണ് കെപിസിസി നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചത്. പാലക്കാട് ബിജെപിയിൽ പടലപ്പിണക്കങ്ങളുണ്ട്. മാത്രമല്ല രാഹുൽ രാജിവെക്കുന്നതോടെ പാർട്ടിക്ക് പുതിയ ഒരു പ്രതിച്ഛായ കൈവരുമെന്നും കേരള നേതാക്കൾ കരുതുന്നു. കെപിസിസി പ്രസിഡന്റ് കൂടി രാഹുലിന്റെ രാജി ആവശ്യപ്പെട്ടതോടെ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Similar Posts