< Back
Kerala
ലഹരി താല്‍ക്കാലികമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും; ലഹരിവിരുദ്ധ ദിനത്തില്‍ ട്രോളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala

'ലഹരി താല്‍ക്കാലികമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും'; ലഹരിവിരുദ്ധ ദിനത്തില്‍ ട്രോളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ijas
|
26 Jun 2021 12:40 PM IST

2020 ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ജയിലിലായിട്ട് 234 ദിവസം പിന്നിട്ടു

ലഹരിവിരുദ്ധ ദിനത്തില്‍‍ ബിനീഷ് കോടിയേരിക്കെതിരെ രൂക്ഷ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ഫോട്ടോ പങ്കുവെച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചത്. ലഹരി താല്‍ക്കാലികമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കുമെന്നും ലഹരി വേണ്ടായെന്ന് തന്നെ പറയണമെന്നും രാഹുല്‍ പറഞ്ഞു. ദിലീപ് നായകനായി അഭിനയിച്ച ഇന്‍സ്പെക്ടര്‍ ഗരുഡ് സിനിമയിലെ ബിനീഷ് കോടിയേരിയുടെ കഥാപാത്രത്തിന്‍റെ ഫോട്ടോകള്‍ ആണ് രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

അതെ സമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി വീണ്ടും പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഇത് പത്താം തവണയാണ് പല കാരണങ്ങളാല്‍ കോടതി ഹര്‍ജി മാറ്റിവെക്കുന്നത്. കേസില്‍ ബിനീഷ് ജയിലിലായിട്ട് 234 ദിവസം പിന്നിട്ടു. 2020 ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.

Similar Posts