< Back
Kerala
കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്: സുധാകരനെതിരായ പിണറായി വിജയന്‍റെ ആരോപണങ്ങളെ കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala

'കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്': സുധാകരനെതിരായ പിണറായി വിജയന്‍റെ ആരോപണങ്ങളെ കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ijas
|
18 Jun 2021 9:23 PM IST

കെ സുധാകരന്‍റെ ആരോപണങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന്‍റെ ആരോപണങ്ങള്‍ക്ക് സുധാകരന്‍ നാളെ മറുപടി പറയാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗ് കടമെടുത്ത് പ്രതികരിച്ചത്. 'ഇനി അയാൾക്ക് നിയമമില്ല, കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്', എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അയ്യപ്പനും കോശിയും സിനിമയില്‍ നിന്നുള്ള വൈറല്‍ ഡയലോഗാണ് പൃഥിരാജും അനില്‍ നെടുമങ്ങാടും ഉള്‍പ്പെടുന്ന സിനിമയിലെ ഫോട്ടോ സഹിതം രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ചത്.

അതെ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗുരുതരമായ ആരോപണങ്ങള്‍ക്ക് നാളെ മറുപടി നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ അറിയിച്ചു. വിശദമായി പറയാനുണ്ടെന്നും രാവിലെ മാധ്യമങ്ങളെ കാണുമെന്നും സുധാകരൻ പറഞ്ഞു. അലഞ്ഞുനടന്നുവന്ന റാസ്കലാണ് സുധാകരനെന്ന് പി.രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്നും. സുധാകരന്‍ പലരെയും കൊന്ന് പണമുണ്ടാക്കി എന്നും രാമകൃഷ്ണന്‍ ആരോപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുധാകരനു വിദേശ കറന്‍സി ഇടപാടുണ്ടെന്നു രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും തന്‍റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാനടക്കം സുധാകരനു പദ്ധതിയുണ്ടായിരുന്നെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് 20 മിനുറ്റോളം സുധാകരനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

Similar Posts