< Back
Kerala
ഞാൻ ഒരു കണ്ണി മാത്രം, കോൺഗ്രസ് യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടത് ചിലരുടെ ആവശ്യം; മാധ്യമങ്ങളെ പഴിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Kerala

'ഞാൻ ഒരു കണ്ണി മാത്രം, കോൺഗ്രസ് യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടത് ചിലരുടെ ആവശ്യം'; മാധ്യമങ്ങളെ പഴിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
13 Sept 2025 9:33 PM IST

ആരോപണങ്ങൾ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്ന് രാഹുൽ പറഞ്ഞു

കൊല്ലം: ലൈംഗികാരോപണങ്ങളിൽ മാധ്യമങ്ങളെ പഴിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസിന്റെ യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടത് ചിലരുടെ ആവശ്യമാണെന്നും താൻ ഒരു കണ്ണി മാത്രമാണെന്നും രാഹുൽ പറഞ്ഞു. 'മിഷൻ 2026' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ പ്രതികരണം.

മാധ്യമങ്ങളുടെ ലക്ഷ്യം താൻ മാത്രമല്ല. അടിസ്ഥാനമില്ലാതെ ഷാഫി പറമ്പിൽ, വി.ടി ബൽറാം, ടി. സിദ്ദിഖ്‌, പി.കെ ഫിറോസ്, ജെബി മേത്തർ എന്നിവർക്ക് എതിരെ ആക്രമണം നടത്തുന്നു. മുതിർന്ന നേതാക്കൾ തമ്മിൽ തല്ലുണ്ടാക്കണമെന്നതും മാധ്യമങ്ങളുടെ ആവശ്യമാണ്. നേതാക്കൾ തൊട്ട് പ്രവർത്തകർ വരെ ദുർബലപ്പെട്ടാൽ ദുർബലമാകുന്നത് കോൺഗ്രസ് ആണെന്നും രാഹുൽ വാട്സ്ആപ്പ് സന്ദേശത്തിൽ പറഞ്ഞു.

'കെസിയും സണ്ണി സാറും വിഡിയും രമേശ്ജിയും തൊട്ട് നമ്മുടെ യുവ നിരയും സൈബര്‍ പോരാളികളും ദുര്‍ബലപ്പെടേണ്ടത് തമ്മില്‍ തല്ല് ഉണ്ടാകണ്ടത് അവരുടെ ആവശ്യമാണ്. മാധ്യമങ്ങൾ നടത്തുന്ന ആക്രമണം ചില പ്രൊപ്പഗണ്ടകളുടെ ഭാഗമാണ്'- രാഹുൽ പറഞ്ഞു.

Similar Posts