< Back
Kerala
പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ

പാലക്കാട് - ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ്, രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു  Photo- Mediaonenews

Kerala

പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ

Web Desk
|
5 Oct 2025 10:21 PM IST

പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്.

പാലക്കാട്: പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കുട്ടത്തിൽ എംഎല്‍എ. പുതുതായി തുടങ്ങിയ പാലക്കാട് - ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ്, രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.

പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത്.

വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം 24നാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം എൽ എ ഓഫീസിലെത്തിയത്. വൈകീട്ട് 4. 15 ന് മൂന്ന് പ്രവർത്തകർക്കൊപ്പം എം എൽ എ ബോർഡ് വെയ്ക്കാത്ത സ്വകാര്യ കാറിലാണ് എം എൽ എ എത്തിയിരുന്നത്.

ലൈംഗികാരോപണമുയർന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ 38 ദിവസത്തിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്

Similar Posts