< Back
Kerala
കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളിടത്തോളം നിയമപരമായി നേരിടും; പരാതിയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala

കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളിടത്തോളം നിയമപരമായി നേരിടും; പരാതിയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
27 Nov 2025 7:29 PM IST

രാഹുൽ എവിടെയന്ന കാര്യത്തിൽ അവ്യക്തത, രാഹുൽ മാങ്കൂട്ടത്തിലിനെയും പേഴ്‌സണൽ സ്റ്റാഫിനെയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അതിജീവിത പരാതി നൽകിയ സാഹചര്യത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്നുള്ള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി നേരിടുമെന്നാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ പ്രതികരണം.

നീതിന്യായ കോടതിയിലും ജനങ്ങളുടെ മുന്നിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കുമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. സത്യമേ വ ജയതേ എന്ന് ഇൻസ്റ്റഗ്രാമിലും പോസ്റ്റിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങൾക്കിടെ ഇന്നാണ് അതിജീവിത മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അതിജീവിത നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. വാട്‌സ്അപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവയടക്കമാണ് പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇന്ന തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. രാഹുലിനെയും പേഴ്‌സണൽ സ്റ്റാഫിനെയും ഫോണിൽ ലഭ്യമല്ല. എംഎൽഎ ഓഫീസും പൂട്ടിയിട്ട നിലയിലാണ്.

പോസ്റ്റിന്റെ പൂർണരൂപം;

കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം

കാലം നിയമപരമായി തന്നെ

പോരാടും.

നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.

സത്യം ജയിക്കും….

Similar Posts