< Back
Kerala
തോളിൽ കയ്യിട്ടു നടന്നവന്റെ കുത്തിന് ആഴമേറും; യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഗ്രൂപ്പിൽ അബിൻ വർക്കിക്കെതിരെ രാഹുൽ അനുകൂലികൾ
Kerala

'തോളിൽ കയ്യിട്ടു നടന്നവന്റെ കുത്തിന് ആഴമേറും'; യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഗ്രൂപ്പിൽ അബിൻ വർക്കിക്കെതിരെ രാഹുൽ അനുകൂലികൾ

Web Desk
|
22 Aug 2025 7:55 PM IST

അബിൻ വർക്കിയെ കട്ടപ്പയാക്കിയാണ് വിമർശനം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഗ്രൂപ്പിൽ അബിൻ വർക്കിക്കെതിരെ രാഹുൽ അനുകൂലികൾ. അബിൻ വർക്കിയെ കട്ടപ്പയാക്കിയാണ് വിമർശനം. 'തോളിൽ കയ്യിട്ടു നടന്നവന്റെ കുത്തിന് ആഴമേറും' എന്നായിരുന്നു വിമർശനം.

രാഹുലിനെതിരായ നീക്കത്തിനു പിന്നിൽ മാധ്യമങ്ങളും സിപിഎമ്മോ ബിജെപിയോ അല്ല. നമുക്കിടയിലുള്ള കട്ടപ്പന്മാർ എന്നും വിമർശനം ഉയർന്നു. ഏറ്റുമുട്ടൽ ശക്തമായതോടെ നേതാക്കൾ ഇടപെട്ടു. ഗ്രൂപ്പിൽ സന്ദേശം അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അടുത്ത അനുയായി ആയ വിജിൽ മോഹനൻ അടക്കമുള്ളവരാണ് വിമർശനമുയർത്തിയത്.


Similar Posts