< Back
Kerala

Kerala
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക്; തടയുമെന്ന് DYFI
|15 Sept 2025 5:14 PM IST
രാഹുലിനെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് DYFI പാലക്കാട് ജില്ലാ പ്രസിഡൻ്റ് ആർ ജയദേവൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐ. രാഹുലിനെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് DYFI പാലക്കാട് ജില്ലാ പ്രസിഡൻ്റ് ആർ ജയദേവൻ പറഞ്ഞു. രാഹുൽ രാജിവെക്കും വരെ BJP പ്രതിഷേധം തുടരുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരത്തെ തന്നെ രാഹുലിനെ പാലക്കാടേക്ക് എത്തിക്കണം എന്ന നിർദേശം വെച്ചിരുന്നു. പാലക്കാട് എത്തിയ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രാഹുലിനെതിരെ വലിയ രീതിയിലേക്ക് പ്രതിഷേധം നീങ്ങി കഴിഞ്ഞാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കാൻ രംഗത്തിറങ്ങുമെന്ന സാധ്യത തള്ളിക്കളയാനാവില്ല. ഇത് യൂത്ത് കോൺഗ്രസ് DYFI പോരിലേക്ക് പോകും.