< Back
Kerala

Kerala
'രാഹുലിന് അഹങ്കാരത്തിന്റെ ഭാഷ'; വിമർശിച്ച് പിസി ചാക്കോ
|26 Aug 2022 9:39 PM IST
ഇനിയും കൂടുതൽ രാജി പ്രതീക്ഷിക്കാമെന്നും ചാക്കോ പറഞ്ഞു.
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് അഹങ്കാരത്തിന്റെ ഭാഷയെന്ന് എൻസിപി നേതാവ് പിസി ചാക്കോ. ഗുലാം നബി ആസാദിന്റെ രാജിയോട് 'നിൽകേണ്ടവർക്ക് നിൽക്കാം പോകേണ്ടവർക്ക് പോകാം' എന്ന രാഹുലിന്റെ പ്രതികരണമാണ് പിസി ചാക്കോയെ പ്രകോപിപ്പിച്ചത്. കോൺഗ്രസിൽ നിൽക്കേണ്ടവർ മാത്രം നിന്നാൽ മതിയെന്ന് പറയാനുള്ള യോഗ്യത രാഹുലിനില്ല അദ്ദേഹം പാർശ്വവർത്തികളുടെ പിടിയിലാണെന്നും പിസി ചാക്കോ വിമർശിച്ചു.
രാഹുലിനെ കെസി വേണുഗോപാൽ നിയന്ത്രിക്കുന്നു എന്ന് അഭിപ്രായമില്ല. ദീർഘകാലം അനുഭവ പരിചയം ഉള്ളവരാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാവുക. ശശി തരൂരാണ് ആ സ്ഥാനത്തേക്ക് യോഗ്യൻ. പക്ഷെ, ഇവിടെ കഴിവല്ല മാനദണ്ഡം. അതിനാൽ ഇനിയും കൂടുതൽ രാജി പ്രതീക്ഷിക്കാമെന്നും ചാക്കോ പറഞ്ഞു.