< Back
Kerala
AMAZON

കളമശേരിയിലെ ആമസോൺ ഇ കൊമേഴ്സിന്റെ ഗോഡൗണിൽ നിന്ന് പിടികൂടിയ നിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ

Kerala

ആമസോൺ ഗോഡൗണിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ പിടികൂടി

Web Desk
|
3 May 2025 11:08 AM IST

ഗാർഹിക ഇലക്​ട്രോണിക്- ഇലക്ട്രിക്കൽ ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ എന്നിവയുടെ ഗുണനിലവാരം കുറഞ്ഞ വൻ ശേഖരമാണ് പരിശോധനയിൽ കണ്ടെത്തിയത്

കൊച്ചി: കളമശ്ശേരിയിലെ ആമസോൺ ഇ- ​കൊമേഴ്സിന്റെ വെയർഹൗസിൽ നിന്ന് ഇന്ത്യൻ, വിദേശ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ പിടികൂടി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നടത്തിയ പരിശോധനയിലാണ് സംഭരിച്ച ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ പിടികൂടിയത്.

വിവിധ ബ്രാൻഡുകളുടെ ഗാർഹിക ഇലക്​ട്രോണിക്- ഇലക്ട്രിക്കൽ ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ എന്നിവയടക്കമുള്ള നിലവാരം കുറഞ്ഞ വൻ ശേഖരമാണ് പരിശോധനയിൽ കണ്ടെത്തിയത്.

ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്തതും ഐഎസ്ഐ മാർക്ക് വ്യാജമായി ഒട്ടിച്ചതും ഉൽപ്പന്നങ്ങളിൽ നിയമപ്രകാരമുണ്ടാകേണ്ട ലേബലിംഗ് വിവരങ്ങൾ ഇല്ലാത്ത ഉൽപന്നങ്ങളാണ് പിടികൂടിയത്. ബിഐഎസ് കൊച്ചി ബ്രാഞ്ച് ഓഫീസ് നടത്തിയ റെയ്ഡ് 12 മണിക്കൂറിലധികം നീണ്ടുനിന്നു. പുലർച്ചെ ആരംഭിച്ച് രാത്രി വൈകിയാണ് അവസാനിച്ചത്.

കുറ്റക്കാർക്കെതിരെ നടപടി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് വർഷം വരെ തടവും വിറ്റ ഉൽപന്നങ്ങളുടെ പത്ത് മടങ്ങ് പിഴയും ഈടാക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Related Tags :
Similar Posts