< Back
Kerala

Kerala
മറുനാടൻ മലയാളി ചാനലിലെ റെയ്ഡ്: പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ടുനൽകണമെന്ന് ഹൈക്കോടതി
|5 Oct 2023 9:11 PM IST
ഉപകരണങ്ങളിലെ വിവരങ്ങൾ കോപ്പി ചെയ്യാൻ സാവകാശം വേണമെന്ന പൊലീസിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല
കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ നടത്തിയ റെയ്ഡിൽ പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് നൽകാൻ ഹൈക്കോടതിയുടെ നിർദേശം. എസ്.സി,എസ്.ടി കേസിൽ എന്തിനാണ് ചാനലിന്‍റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസ് തെളിയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
പി.വി ശ്രീനിജൻ എം.എൽ.എ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ഉപകരണങ്ങളിലെ വിവരങ്ങൾ കോപ്പി ചെയ്യാൻ സാവകാശം വേണമെന്ന പൊലീസിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.