
Photo| MediaOne
വര്‍ക്കല ട്രെയിൻ അതിക്രമം; പ്രതിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് റെയിൽവെ പൊലീസ് എസ്‍പി
|യാത്രയ്ക്കായി അമിതമായി മദ്യപിച്ച് എത്തുന്നവരെ കണ്ടെത്താൻ കർശന പരിശോധന നടത്തുമെന്നും ഷഹൻഷ ഐപിഎസ് പറഞ്ഞു
തിരുവനന്തപുരം: വർക്കല ട്രെയിനിലെ അതിക്രമത്തിൽ പ്രതിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് റെയിൽവെ പൊലീസ് എസ്‍പി മീഡിയവണിനോട് പറഞ്ഞു.
ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. യാത്രയ്ക്കായി അമിതമായി മദ്യപിച്ച് എത്തുന്നവരെ കണ്ടെത്താൻ കർശന പരിശോധന നടത്തുമെന്നും ഷഹൻഷ ഐപിഎസ് പറഞ്ഞു.
അതേസമയം ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു . കേസിൽ പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ റിമാൻഡിലാണ്. രണ്ട് ദിവസത്തിനകം പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
പെൺകുട്ടിയെ തള്ളിയിട്ടത് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതിനെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട്. പുക വലിച്ചുകൊണ്ട് അടുത്തെത്തിയ സുരേഷിനോട് കുട്ടി മാറിനിൽക്കാൻ ആവശ്യപ്പെട്ടത് പ്രകോപന കാരണം.