< Back
Kerala
സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
Kerala

സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

Web Desk
|
11 May 2024 2:31 PM IST

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നു നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്.

കടുത്ത ചൂടിനാശ്വാസമായി വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നു നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ടായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും മഞ്ഞ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ചൂട് കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ ചൂടിനും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു താപനിലയ്ക്ക് യെല്ലേ അലെര്‍ട്ട് ഉള്ളത്.

Summary: Meteorological department has announced that there is a chance of rain across the state today

Similar Posts